Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എക്സാലോജിക് സാമ്പത്തിക ഇടപാട്: ശശിധരൻ കർത്തയുടെ മകള്‍ ഷിബി എസ്. കർത്തയെ ഇഡി ചോദ്യം ചെയ്യുന്നു.

എക്സാലോജിക് സാമ്പത്തിക ഇടപാട്: ശശിധരൻ കർത്തയുടെ മകള്‍ ഷിബി എസ്. കർത്തയെ ഇഡി ചോദ്യം ചെയ്യുന്നു.
കൊച്ചി: എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ശശിധരൻ കർത്തയുടെ മകള്‍ ഷിബി എസ്. കർത്തയെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ നിപുണയുടെ ചുമതല വഹിക്കുന്ന ആളാണ് ചോദ്യമുനയിലുള്ള ഷിബി എസ്. കർത്ത. നേരെത്തെ ഇഡി പത്തിടങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ ഷിബിയുടെ കമ്പനിയായ നിപുണയും ഉള്‍പ്പെട്ടിരുന്നു.
       അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി. ബുധനാഴ്ചയാണ് ഹാജരാവേണ്ടത്. വീണ രണ്ടുകോടി 78 ലക്ഷം രൂപ സിഎംആർഎല്ലില്‍ നിന്ന് കൈപ്പറ്റിയത് ഏത് സേവനത്തിനാണ് ഈ തുക എന്തിനുവേണ്ടി ചെലവഴിച്ചു എന്നീ കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement