Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പത്തുവയസ്സുകാരന് പൊള്ളലേറ്റു : കുട്ടി അച്ഛനെതിരെ മൊഴി നൽകി.

പത്തുവയസ്സുകാരന് പൊള്ളലേറ്റു : കുട്ടി അച്ഛനെതിരെ മൊഴി നൽകി.
കൊല്ലം: മൈനാഗപ്പള്ളിയിൽ പത്തു വയസ്സുകാരൻ ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തി. ചൂടുവെള്ളം വീണതാണെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍, അച്ഛനാണ് പൊള്ളിച്ചതെന്ന് കുട്ടി മൊഴി നല്‍കി. കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം കുട്ടിയെ തിരുവനന്തപുരം  എസ്എടി ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ നെഞ്ച്, വയര്‍, ഇടതു തുടയുടെ ഭാഗം, പുറം ഭാഗം എന്നിവിടങ്ങളിലെല്ലാം സാരമായി പൊള്ളലേറ്റിട്ടുണ്ട്.
       കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. അന്ന് കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രാഥമിക ചികിത്സ നല്‍കി തിരിച്ചയക്കുകയായിരുന്നു. ഇന്ന് വീണ്ടും കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍, അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെ വിവരം അറിയിച്ചു. അവരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ശാസ്താംകോട്ട പൊലീസ് കേസെടുത്തു അന്വേഷിച്ചു വരുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement