Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീട്ടുകാർ മൊബൈൽ ഫോൺ നൽകാത്തതിന്റെ മനോവിഷമത്തിൽ പത്താം ക്ലാസുകാരൻ ജീവനൊടുക്കി.

വീട്ടുകാർ മൊബൈൽ ഫോൺ നൽകാത്തതിന്റെ മനോവിഷമത്തിൽ പത്താം ക്ലാസുകാരൻ ജീവനൊടുക്കി.
തിരു.: വീട്ടുകാർ മൊബൈൽ ഫോൺ നൽകാത്തതിന്റെ മനോവിഷമത്തിൽ പത്താം ക്ലാസുകാരൻ ജീവനൊടുക്കി. കാട്ടാക്കട കുറ്റിച്ചല്‍ അരികില്‍ സ്വദേശി വൈകാശ് ആണ് മരിച്ചത്. കാട്ടാക്കട പിആര്‍ വില്യം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് വൈകാശ്. 
       സ്കൂൾ വിട്ടു വീട്ടിലെത്തിയ ശേഷം കുട്ടി മാതാപിതാക്കളോട് ഫോൺ ആവശ്യപ്പെട്ടെങ്കിലും ഇവർ നൽകിയില്ല പിന്നാലെയായിരുന്നു ആത്മഹത്യ. മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ചൊല്ലി വൈകാശും വീട്ടുകാരുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം. മരണത്തിന് തൊട്ടുമുമ്പും ഇത്തരത്തിൽ തർക്കമുണ്ടായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. ഇന്നലെ വൈകാശിന്റെ സ്കൂളിലും ട്യൂഷൻ സെന്ററിലും രക്ഷിതാക്കൾ എത്തിയിരുന്നു. പത്താം ക്ലാസിലാണെന്നും പഠനത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കേണ്ട കാര്യമുണ്ടെന്നും അദ്ധ്യാപകർ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ രക്ഷിതാക്കൾ വൈകാശിനോട് ആവശ്യപ്പെട്ടു. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തി അമ്മയോട് വൈകാശ് ഫോൺ ചോദിച്ചു. എന്നാൽ നൽകിയില്ല. തുടർന്ന് അച്ഛനും അമ്മയും സ്കൂളിലെയും ട്യൂഷൻ സെന്ററിലെയും കാര്യം പറഞ്ഞു. അച്ഛനും വൈകാശിന് ഫോൺ നൽകിയില്ല. ഫോൺ നൽകാത്തതിന്റെ പിണക്കത്തിൽ രാത്രി ഒമ്പതരയോടെ മുറിയിൽ കയറി വൈകാശ് വാതിലടച്ചു. 10.45 ആയിട്ടും കുട്ടിയെ പുറത്തേക്ക് കാണാതെ വന്നതോടെ മാതാപിതാക്കൾ വാതിലിൽ തട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് നോക്കിയപ്പോഴാണ് ജനലിൽ ഷാളിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്. ഉടൻ തന്നെ അയൽവാസികളെ വിളിച്ചു വരുത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നു കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

Post a Comment

0 Comments

Ad Code

Responsive Advertisement