Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സ്ഥാനമൊഴിഞ്ഞ സിദ്ധരാമയ്യയെ ഇന്നലെ എഐസിസി പ്രവർത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ജി. പരമേശ്വര ആണ് ഉപമുഖ്യമന്ത്രി. ഡികെയോടൊപ്പം സത്യപ്രതിജ്ഞ ചെയ്യേണ്ട പേരുകള്‍ ഇന്നലെ ഹൈക്കമാൻഡ് അംഗീകരിച്ചു.
       സിദ്ധരാമയ്യ നടത്തിയ സമ്മർദ്ദമാണ് ഒടുവിൽ ഫലം കണ്ടിരിക്കുന്നത്. ജി. പരമേശ്വര മാത്രമായിരിക്കും ഉപമുഖ്യമന്ത്രി. മന്ത്രിസഭാ യോഗത്തിൽ സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്ന് സഹപ്രവർത്തകരോട് ഡി.കെ. ശിവകുമാർ അറിയിച്ചു. രാവിലെ ഡികെയും ജി. പരമേശ്വരയും സിദ്ധരാമയ്യയെ സന്ദർശിച്ചു. 
       ഇന്ന് വൈകിട്ടാണ് കർണാടകയിൽ ഡി.കെ. ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നത്. ലോക്‌ഭവനിൽ ആണ് ചടങ്ങുകൾ നടക്കുന്നത്. മലയാളികളായ കെ.ജെ. ജോർജും യു.ടി. ഖാദറും അടക്കം 11 മന്ത്രിമാർ കൂടി കർണാടകയിൽ ഇന്ന് അധികാരമേൽക്കും.
ചടങ്ങിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗന്ധി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. കേരള മുഖ്യമന്ത്രി വി.ഡി. സതീശനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement