Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കീഴാറ്റൂർ വയല്‍ക്കിളി സമരം: സുരേഷ് കീഴാറ്റൂർ ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടു.

കീഴാറ്റൂർ വയല്‍ക്കിളി സമരം: സുരേഷ് കീഴാറ്റൂർ ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടു. 
കണ്ണൂർ: കീഴാറ്റൂർ വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട കേസില്‍ സുരേഷ് കീഴാറ്റൂർ ഉള്‍പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
       ദേശീയപാതാ വികസനത്തിനായി കീഴാറ്റൂരിലെ വയല്‍ നികത്തുന്നതിനെതിരേ വയല്‍ക്കിളികള്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. 2018 മാർച്ച്‌ 14ന് കീഴാറ്റൂരില്‍ ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെയും പോലീസിനെയും ഇവർ തടഞ്ഞിരുന്നു. ഇതോടെ സമരക്കാർക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. സിപിഎം പ്രാദേശിക നേതൃത്വം ആരംഭിച്ച സമരത്തില്‍ നിന്ന് പിന്നീട് പാർട്ടി പിൻവാങ്ങി. പക്ഷേ, സമരം തുടർന്നു. ബിജെപിയുടെ നേതൃത്വത്തില്‍ നന്ദിഗ്രാമിലെ മണ്ണ് ഉള്‍പ്പെടെ എത്തിച്ച്‌ പ്രതീകാത്മക സമരവും ഇവിടെ നടന്നിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement