Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
തൃശൂർ: അരിമ്പൂരിൽ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെളുത്തൂർ സ്വദേശി വൈശാഖ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം. 
       എലിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും ആരോഗ്യനില ഗുരുതരമാവുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. പെയിന്റിങ് തൊഴിലാളിയായ വൈശാഖ് വെളുത്തൂർ മുനയത്താണ് താമസിച്ചിരുന്നത്. 
       മഴക്കാലത്ത് എലിപ്പനി വ്യാപിക്കാനുള്ള സാധ്യത കൂടുതലായതിനാൽ, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലിനജലത്തിലോ വെള്ളക്കെട്ടുകളിലോ ഇറങ്ങുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ വൈകിപ്പിക്കാതെ ആശുപത്രിയെ സമീപിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. വൈശാഖിന്റെ മരണത്തോടെ പ്രദേശത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement