Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പത്തനംതിട്ട പോക്സോ കേസ് : 13കാരിയുടെ മൊഴി കളവ്, പീഡനം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം.

പത്തനംതിട്ട പോക്സോ കേസ് : 13കാരിയുടെ മൊഴി കളവ്, പീഡനം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം.
പത്തനംതിട്ട : പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചുവെന്ന പരാതി കളവെന്നു പോലീസ്. പീഡനം നടന്നിട്ടില്ലെന്ന വൈദ്യപരിശോധനാ ഫലത്തിൻ്റെ അടിസ്ഥാനത്തിലാണിത്. പെൺകുട്ടിയുടെ മൊഴിയിലും സാഹചര്യങ്ങളിലും പൊരുത്തക്കേട് കണ്ടതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത ആറ് പേരെ പൊലീസ് ഇന്നലെ താൽക്കാലികമായി വിട്ടയച്ചിരുന്നു. സഹപാഠിയുമായി ബ്രേക്ക് അപ്പ് ആയതിൻ്റെ ദേഷ്യത്തിൽ കെട്ടിച്ചമച്ച കഥ എന്നാണ് പൊലീസ് പറയുന്നത്. ചൈൽഡ് ഹെൽപ് ലൈൻ വഴിയായിരുന്നു പൊലീസിന് പെൺകുട്ടിയുടെ പരാതി കിട്ടിയത്. സംഭവത്തിൽ കൂടൽ പൊലീസ് രണ്ട് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. അതേസമയം, രജിസ്റ്റർ ചെയ്ത പോക്‌സോ കേസുകളിൽ പൊലീസ് അന്വേഷണം തുടരും.

Post a Comment

0 Comments

Ad Code

Responsive Advertisement