Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്ക്കൂട്ടിയിൽ സഞ്ചരിക്കവേ മരം വീണ് യുവാവ് മരിച്ചു.

സ്ക്കൂട്ടിയിൽ സഞ്ചരിക്കവേ മരം വീണ് യുവാവ് മരിച്ചു.
ഇടുക്കി: ഏലപ്പാറ - പശുപ്പാറ റൂട്ടിൽ ചെമ്മണ്ണ് ഒടിച്ചുകുത്തി വളവിൽ മരം വീണ് ബൈക്ക് യാത്രികൻ മരിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഉണ്ടായ അപകടത്തിൽ, ചെമ്മണ്ണ്, തടത്തിൽ വീട്ടിൽ പ്രദീപിന്റെ മകൻ പ്രണവ് (21) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന കിഴക്കേ ചെമ്മണ്ണ് പറമ്പ് വിള വീട്ടിൽ മനോജിന്റെ മകൻ ആകാശിന് പരുക്കുകൾ ഏൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. സുഹൃത്തുക്കൾ വീട്ടിൽ നിന്ന് ഏലപ്പാറയിലേക്ക് സ്ക്കൂട്ടിയിൽ പോകവേ ആണ് റോഡരികിൽ നിന്ന മുരിക്ക് മരം വീണത്. 
       പീരുമേട് പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. നാളെ ഇടുക്കി മെഡിക്കൽ കോളേജിൽ പോസറ്റുമാർട്ടം നടത്തിയതിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. നാളെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ചെമ്മണ്ണ് പൊതുശ്മശാനത്തിൽ സംസ്കരിക്കും. ശശികല ആണ് മാതാവ്. പ്രവീൺ ഏകസഹോദരനാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement