Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്‌കൂളുകളിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രി.

സ്‌കൂളുകളിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രി.
പത്തനംതിട്ട : സ്‌കൂളുകളിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. കോഴഞ്ചേരിയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കലക്ടറേറ്റ് ഗവി ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
       ഷി​ഗെല്ല രോ​ഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ സഹോദരങ്ങൾക്കും കുടുംബാംഗങ്ങൾക്കും രോഗലക്ഷണങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടില്ല. നിലവിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. രോഗാണു കുട്ടികളിലൂടെയാണ് വേഗം പടരുന്നത്. കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും ആരോഗ്യവകുപ്പ്, തദ്ദേശ വകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച ജില്ലയിലെ സ്‌കൂളുകളിൽ പകർച്ചവ്യാധി ബോധവത്കരണ ദിനം ആചരിക്കും. 
       ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച എഴിക്കാട് ഉന്നതിയിൽ ആരോഗ്യവകുപ്പ് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. പഴകിയ പൊറോട്ട കഴിച്ചതിൽ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ ഹോട്ടലുകളിൽ പരിശോധന നടത്തി പഴകിയ ഭക്ഷണം നൽകുന്നില്ലെന്ന് ഉറപ്പു വരുത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പകർച്ചവ്യാധി കൂടുതലായുള്ള കോന്നിയിലെ തേക്കുതോട്, തണ്ണിത്തോട് പ്രദേശങ്ങളിലും ക്യാമ്പ് സംഘടിപ്പിക്കും. വനാതിർത്തിയിലെ പ്രദേശങ്ങളിലും കൂടുതൽ ശ്രദ്ധ നൽകും. കിണറുകൾ ക്ലോറിനേഷൻ നടത്തും. ആശങ്ക അവസാനിക്കുന്നതു വരെ എല്ലാ ആഴ്ചയിലും ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 
       എംഎൽഎമാരായ അഡ്വ. പഴകുളം മധു, അഡ്വ. സി.വി. ശാന്തകുമാർ, അബിൻ വർക്കി, കെ.യു. ജനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ കലക്ടർ എ. നിസാമുദ്ദീൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ അനിതകുമാരി, തദ്ദേശസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement