Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം എട്ടായി.

കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം എട്ടായി.
വയനാട്: കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. കരാര്‍ കമ്പനിയുടെ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ ഹിമാചല്‍പ്രദേശ് സ്വദേശി ബിക്രം സിങ് റാണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മീനാക്ഷിപ്പുഴയുടെ കരയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് ആണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം എട്ടായി. 
       ദുരന്തം കഴിഞ്ഞ് ആറാം ദിവസമാണ് അവസാനത്തെ മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്. മണ്ണിടിച്ചില്‍ പ്രദേശത്തെ സോണ്‍ രണ്ട്, സോണ്‍ നാല് എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഊര്‍ജ്ജിത ത തെരച്ചില്‍ നടത്തിയത്. അപകടസമയത്തെ വീഡിയോ ദൃശ്യത്തില്‍ ഇദ്ദേഹം അകപ്പെടുന്നത് വ്യക്തമായിരുന്നു. തുടര്‍ന്നാണ് ഈ രണ്ട് സോണുകള്‍ കേന്ദ്രീകരിച്ച് ഊര്‍ജ്ജിത തെരച്ചില്‍ നടത്തിയത്. മണ്ണിടിച്ചില്‍ ദുരന്തത്തില്‍ അകപ്പെട്ട 18 പേരില്‍ 10 പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement