Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓർത്തഡോക്സ് സഭ നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നു.

ഓർത്തഡോക്സ് സഭ നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നു.
കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭ നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നു. ഇതിന് മുന്നോടിയായി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ്റെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലും അസോസിയേഷൻ യോഗസ്ഥലത്തും സഭയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
       2026 ഓഗസ്റ്റ് 27ന് മുളന്തുരുത്തി വെട്ടിക്കൽ ദയറായിലെ മാർ ഗ്രീഗോറിയോസ് നഗറിലാണ് മലങ്കരസഭയുടെ പാര്‍ലമെന്‍റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സമ്മേളിക്കുന്നത്. ലോകമെമ്പാടുമുള്ള 30 ഭദ്രാസനങ്ങളിൽ നിന്നായി 4243 പ്രതിനിധികൾ അസോസിയേഷനിൽ പങ്കെടുക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement