Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിഎംആർഎൽ - എക്‌സാലോജിക്‌ സാമ്പത്തിക ഇടപാട് കേസ്; വീണയ്ക്ക് കുരുക്കായി കർത്തയുടെ മൊഴി.

സിഎംആർഎൽ - എക്‌സാലോജിക്‌ സാമ്പത്തിക ഇടപാട് കേസ്; വീണയ്ക്ക് കുരുക്കായി കർത്തയുടെ മൊഴി.
തിരു.: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണയ്ക്ക് കുരുക്കായി നിർണ്ണായക വിവരം പുറത്ത്. മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണ ടിയെയും കുരുക്കിലാക്കുന്ന സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തയുടെ മൊഴിയാണ് പുറത്തു വന്നിട്ടുള്ളത്. പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയുടെ കമ്പനിക്ക് പണം നൽകിയതെന്നാണ് ശശിധരൻ കർത്ത മൊഴി നൽകിയിട്ടുള്ളത്. അല്ലാതെ, വീണയുടെ കമ്പനി തങ്ങളുടെ കമ്പനിക്ക് സേവനമൊന്നും ചെയ്ത് തന്നിട്ടില്ലെന്നാണ് സിഎംആര്‍എല്‍ എംഡിയായ ശശിധരൻ കർത്ത തന്നെ മൊഴി നൽകിയിരിക്കുന്നത്. 
       2024 ഏപ്രിലിൽ 17ന് ആലുവയിലെ കർത്തയുടെ വീട്ടിൽ വെച്ച് നടന്ന ചോദ്യം ചെയ്യലിൽ നൽകിയ മൊഴിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ശശിധരൻ കർത്ത ഇഡിയ്ക്ക് നൽകിയ മൊഴിയുടെ പകർപ്പാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. കേസിലെ പ്രതികളുടെ സ്വത്ത് മരവിപ്പിക്കാൻ നടപടികളുടെ ഭാഗമായി, സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടികൾക്കായി ഒരു നോട്ടീസിന് നൽകിയിരുന്നു, ഈ നോട്ടീസിൽ പ്രതികളുടെ മൊഴികൾ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement