Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തിൽ മാറ്റം വരുത്തുമെന്ന് മന്ത്രി.

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തിൽ മാറ്റം വരുത്തുമെന്ന് മന്ത്രി.
ആലപ്പുഴ:  ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തിൽ മാറ്റം വരുത്തുമെന്ന് സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്. കലാകാരന്മാർക്ക് കൂടി സൗകര്യപ്രദമാകുന്ന തരത്തിൽ നിയന്ത്രണത്തിന്റെ സമയപരിധി കൂട്ടുമെന്നും മന്ത്രി പറഞ്ഞു. അഖില കേരള ഡാൻസ് ടീച്ചേഴ്സ് ട്രേഡ് യൂണിയൻ സംസ്ഥാന വാർഷിക സമ്മേളനം അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
        നിലവിൽ രാത്രി 10 മണിക്ക് ഉച്ചഭാഷിണികളുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാണ് നിയമം. ഈ നിയന്ത്രണത്തിൽ മാറ്റം വരുത്തണമെന്ന് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കലാകാരന്മാർ ആവശ്യം ഉന്നയിച്ചിരുന്നു. കുറച്ചു കൂടി സമയം ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാരിന്റെ ഔദ്യോഗിക തീരുമാനം ഉണ്ടാകും. നിയമത്തിൽ ഭേദഗതി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
       ഉച്ചഭാഷിണി നിയന്ത്രണത്തിന്റെ പേരിൽ ചില പോലീസ് ഉദ്യോഗസ്ഥർ സുരേഷ് ഗോപി ആകുന്നതും അവസാനിപ്പിക്കും. മൈക്ക് പിടിച്ചെടുക്കുന്നത് ഉൾപ്പെടെ ഇപ്പോൾ മറ്റൊരു കലാരൂപമായി. ഈ കലാരൂപങ്ങളൊന്നും ഇനി ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിലും നിയന്ത്രണം വരും. ക്ഷേത്രാനുഷ്ഠാനങ്ങളുടെ കാര്യത്തിൽ പ്രാധാന്യം നൽകുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രി ആയിരുന്നപ്പോൾ ആരംഭിച്ച ഉത്സവം പരിപാടികൾ പുനരാരംഭിക്കും. ഇക്കാര്യത്തിൽ സർക്കാരിന് ദുരഭിമാനമില്ല. എല്ലാ കലാകാരന്മാർക്കും ഒരേപോലെ പരിഗണന നൽകുന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement