Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരള പൊലീസ് 'പീപ്പിള്‍ ഫ്രണ്ട്‌ലി' ആകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

കേരള പൊലീസ് 'പീപ്പിള്‍ ഫ്രണ്ട്‌ലി' ആകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
തിരു.: കേരള പൊലീസ് 'പീപ്പിള്‍ ഫ്രണ്ട്‌ലി' ആകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് ഓഡിറ്റ് നടപ്പാക്കുമെന്നും പരാതികളില്‍ പരമാവധി വേഗം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
       ആഗസ്റ്റ് 15 മുതല്‍ സ്റ്റേഷന്‍ ചുമതല എസ്‌ഐമാര്‍ക്ക് നല്‍കും. 64 സുപ്രധാന സ്റ്റേഷനുകളില്‍ മാത്രം സിഐമാര്‍ക്ക് ചുമതല നല്‍കും. ഓപ്പറേഷന്‍ തൂഫാന്‍ വന്‍ വിജയമാണെന്ന് മന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ തൂഫാനില്‍ 32 കോടിയുടെ ലഹരിമരുന്ന് പിടിച്ചു. ജനങ്ങളില്‍ നല്ല അവബോധം സൃഷ്ടിക്കാന്‍ സാധിച്ചു. ഇന്നലെ നടന്ന, അഞ്ച് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ യോഗം വിജയമാണ്. ലഹരിമാഫിയ നിരന്തരം തന്ത്രം മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇത് കണ്ടെത്തി നേരിടാനാണ് അഞ്ച് സംസ്ഥാനങ്ങളുടെ കൂട്ടായ്മ. ലഹരി എന്ന വിപത്തിനെ ഇപ്പോഴെങ്കിലും നേരിട്ടില്ലെങ്കില്‍ പിന്നീട് എന്തു ചെയ്തിട്ടും കാര്യമില്ലാതാകും എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement