Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൊഴിലുറപ്പ് പദ്ധതി - "വിബിജി റാം ജി പദ്ധതി" ഇന്ന് മുതൽ നിലവില്‍.

തൊഴിലുറപ്പ് പദ്ധതി - "വിബിജി റാം ജി പദ്ധതി" ഇന്ന് മുതൽ നിലവില്‍.
ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടിലേറെ ഗ്രാമീണ ഇന്ത്യയുടെ തൊഴില്‍ സുരക്ഷാ കവചമായിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രസർക്കാരിന്റെ 'വിക്സിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ' പദ്ധതി ഇന്ന് മുതല്‍ രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വരുന്നു.
       തൊഴില്‍ ദിനങ്ങള്‍ 100ല്‍ നിന്നും 125 ആയി ഉയർത്തിയതാണ് പദ്ധതിയുടെ പ്രധാന ആകർഷണം. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാന സൗകര്യം, ദുരന്ത നിവാരണം എന്നീ നാല് പ്രധാന മേഖലകളിലായി 318 പ്രവൃത്തികള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ഭൂമിയിലെ കൃഷിപ്പണികള്‍ ഈ പദ്ധതിയില്‍ അനുവദിക്കില്ല.
        കൂലി നിരക്ക് കേന്ദ്രസർക്കാറാണ് തീരുമാനിക്കുക. പദ്ധതി നടത്തിപ്പിനായുള്ള ഫണ്ട് വിഹിതം സംസ്ഥാനങ്ങളില്‍ 60:40 എന്ന അനുപാതത്തിലായിരിക്കും.
കൂലി നേരിട്ട് ബാങ്ക്/പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിലേക്ക് കൈമാറും. മസ്റ്റർ റോള്‍ അവസാനിച്ചാല്‍ 15 ദിവസത്തിനകം കൂലി ലഭിക്കണം. വൈകിയാല്‍ പ്രതിദിനം 0.05% നിരക്കില്‍ നഷ്ടപരിഹാരം നല്‍കും.
ബയോമെട്രിക് പഞ്ചിംഗ്, ജിയോസ്പേഷ്യല്‍ ട്രാക്കിംഗ്, തത്സമയ ഡാഷ്‌ബോർഡ് എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്.
       അതേസമയം, കേരള സർക്കാരിന് പുതിയ പദ്ധതി സംബന്ധിച്ച ആശങ്കകളുണ്ട്. സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികളില്‍ 40 ശതമാനവും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. പുതിയ പദ്ധതി പ്രകാരം കായികാധ്വാനം കൂടുതല്‍ വേണ്ട ജോലികളും ഉൾപ്പെടുത്തിയിരിക്കുന്നത് പ്രായമായ തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടായേക്കുമെന്ന വിലയിരുത്തലുണ്ട്. കൂടാതെ, പദ്ധതിച്ചെലവില്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യത വരുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നും ആശങ്കയുണ്ട്. 

Post a Comment

0 Comments

Ad Code

Responsive Advertisement