Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അച്ഛനെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി.

അച്ഛനെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി.
കോഴിക്കോട്: പയ്യോളിയിൽ അച്ഛനെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. അയിനിക്കാട് സ്വദേശി സുമേഷ് (42) മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവരാണ് മരിച്ചത്. സുമേഷിന്റെ മൃതദേഹം വീടിന് അടുത്തുള്ള റെയില്‍വെ പാളത്തിലാണ് കണ്ടെത്തിയത്. വിവരം അറിയിക്കാനായി നാട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് മക്കളുടെ മൃതദേഹം കണ്ടത്. വിഷം ഉള്ളില്‍ ചെന്നാണ് കുട്ടികളുടെ മരണമെന്നാണ് പ്രാഥമിക നിഗമനം.
         പൊലീസെത്തി തുടർനടപടികള്‍ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി.
          സുമേഷിന്റെ ഭാര്യ നാല് വർഷം മുൻപ് കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശത്തെ ജോലി ഉപേക്ഷിച്ച്‌ സുമേഷ് നാട്ടില്‍ താമസമാക്കിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement