Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോടിമത പാലത്തിൻ്റെ അപ്രോച്ച് റോഡിൻ്റെ അറ്റകുറ്റപണി മാറ്റിവച്ചു.

കോടിമത പാലത്തിൻ്റെ അപ്രോച്ച് റോഡിൻ്റെ അറ്റകുറ്റപണി മാറ്റിവച്ചു. 
കോട്ടയം: കോടിമത പാലത്തിൻ്റെ അപ്രോച്ച് റോഡിൽ ഇന്നു മുതൽ തുടങ്ങാനിരുന്ന അറ്റകുറ്റ പണികൾ മാറ്റിവച്ചു. പുതിയ പാലത്തിലൂടെയുള്ള ഗതാഗതം ആരഭിച്ച ശേഷമേ ഇവിടെ അപ്രോച്ച് റോഡ് ബലപ്പെടുത്തുന്ന ജോലികൾ ആരംഭിക്കുകയുള്ളു.
       പഴയ പാലത്തിൻ്റെ അപ്രോച്ച് റോഡ് ഇടിഞ്ഞുതാഴുന്ന പ്രശ്നം ശ്രദ്ധയിൽപെട്ട 
നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഇടപെടലിനെ തുടർന്നാണ് ഇവിടെ അറ്റകുറ്റപണി നടത്തുവാൻ തീരുമാനിച്ചത്. ഇതിൻ്റെ ഭാഗമായി ഇന്നു മുതൽ ഒരാഴ്ച കാലത്തേക്ക് കോടിമത വഴി ഗതാഗതം നിരോധിച്ച് ഇന്നലെ ഉത്തരവും പുറപ്പെടുവിച്ചിരുന്നു. അതേസമയം, പൊടുന്നനേയുള്ള നിയന്ത്രണവും ക്രമീകരണങ്ങളും നഗരത്തിൽ വൻ ഗതാഗത കുരുക്ക് സൃഷ്ടിക്കുമെന്ന് സ്പീക്കർ ഉൾപ്പെടെയുള്ളവർ ചൂണ്ടി കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. ഇതനുസരിച്ച് അടുത്ത ആഴ്ച മുതൽ പുതിയ പാലത്തിൻ്റെ ടാറിംഗ് ജോലികൾ ചെയ്തു എത്രയും വേഗം ഗതാഗത യോഗ്യമാക്കും. പുതിയ പാലം വഴിയുള്ള ഗതാഗതം ആരംഭിക്കുമ്പോൾ എസ്എൻ സ്ക്വയറിൻ്റെ ഭാഗത്ത് ഡിവൈഡർ നിർമ്മിച്ച് വാഹനങ്ങൾ പ്രവേശിക്കുന്നത് സംബന്ധിച്ച് വേണ്ട ക്രമീകരണങ്ങൾ ചെയ്യും. തുടർന്ന് പുതിയ പാലത്തിൻ്റെ ഉത്‌ഘാടനത്തിന് ശേഷമാവും പഴയ പാലത്തിൻ്റെ അപ്രോച്ച് റോഡ് ബലപ്പെടുത്തുന്ന ജോലികൾ ആരംഭിക്കുന്നത്. ഇന്നു രാവിലെ ജില്ലാ കളക്ടറും പിഡബ്ലിയുഡി ഉദ്യോഗസ്ഥരും കോടിമത സന്ദർശിച്ചു സ്ഥിതി ഗതികൾ വിലയിരുത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement