Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സമൂഹമാധ്യമങ്ങളില്‍ പടരുന്നത്‌ വ്യാജസന്ദേശം; വേനല്‍ക്കാലത്തും 'ഫുള്‍ ടാങ്ക്' ഇന്ധനം നിറയ്ക്കാം.

സമൂഹമാധ്യമങ്ങളില്‍ പടരുന്നത്‌ വ്യാജസന്ദേശം; വേനല്‍ക്കാലത്തും 'ഫുള്‍ ടാങ്ക്' ഇന്ധനം നിറയ്ക്കാം.
കൊച്ചി: താപനില ഉയരാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങളിൽ നിറയെ ഇന്ധനം നിറച്ചാൽ ഇന്ധനടാങ്ക് പൊട്ടിത്തെറിക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ വീണ്ടും വ്യാജസന്ദേശം. പൊതുമേഖലാ എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ മുന്നറിയിപ്പ് എന്ന തരത്തിലാണ് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള സന്ദേശം. പരമാവധി ഇന്ധനം നിറച്ചതിലൂടെ ഈയാഴ്ച സ്ഫോടനങ്ങളുണ്ടായെന്നും അതിനാൽ ടാങ്കിൽ പകുതിമാത്രം ഇന്ധനം നിറച്ച് വായുവിന് ഇടം നൽകണമെന്നുമാണ്‌ സന്ദേശം. ഇന്ത്യൻ ഓയിലിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ലോ​​ഗോ അടക്കമാണ്‌ പ്രചാരണം. 
         വർഷങ്ങൾക്കു മുമ്പേ സമൂഹമാധ്യമങ്ങളിൽ ഈ സന്ദേശം വന്നിരുന്നു. ഇത് വ്യാജമാണെന്നും വേനൽക്കാലത്തും ശൈത്യകാലത്തും വാഹന നിർമ്മാതാക്കൾ അനുവദിച്ചിരിക്കുന്ന പരമാവധി പരിധിയിൽ ഇന്ധനം നിറയ്ക്കാമെന്നും അന്നേ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ട്വിറ്ററിലൂടെ വ്യക്തമാക്കിയതാണ്‌. ഇക്കാര്യമറിയാത്ത പലരും പഴയ സന്ദേശം അതേപടി ഇപ്പോഴും പങ്കുവയ്ക്കുകയാണ്. 

ആശങ്ക വേണ്ട
       ടാങ്കിന്റെ പരമാവധി ശേഷിയിൽ ഇന്ധനം നിറയ്ക്കാവുന്ന തരത്തിലാണ്‌ നിർമ്മാതാക്കൾ ഓരോ വാഹനവും രൂപകൽപ്പന ചെയ്യുന്നത്‌. ഇതിനനുസരിച്ചുള്ള സുരക്ഷാ ഘടകങ്ങൾ ഉൾപ്പെടുത്തി, നിരവധി പരിശോധനകൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ്‌ വാഹനം വിപണിയിൽ എത്തിക്കുക. അതിനാൽ ടാങ്കിൽ പൂർണ്ണതോതിൽ ഇന്ധനം നിറയ്ക്കാമെന്ന്‌ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് എൻജിനിയറിങ്ങിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം മേധാവി ഡോ. കെ.കെ. സാജു പറഞ്ഞു. 
         പെട്രോൾ പമ്പുകളിലെ, അനുവദനീയമായ പരിധിയിൽ എത്തുമ്പോൾ തനിയെ പ്രവർത്തനം നിലയ്ക്കുന്ന "ഓട്ടോ കട്ട്’ സംവിധാനം ഉപയോ​ഗപ്പെടുത്തി ഇന്ധനം നിറയ്ക്കാൻ ശ്രദ്ധിക്കണം. അതേസമയം, വാഹനം കുലുക്കിയും മറ്റും വീണ്ടും ടാങ്കിന്റെ കഴുത്തറ്റം വരെ ഇന്ധനം നിറയ്ക്കുന്നത് അപകടമുണ്ടാക്കിയേക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement