Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ന് ദു‍ഃഖവെള്ളി; ക്രിസ്തുദേവൻ്റെ പീഢാനുഭവ സ്മരണയിൽ ക്രൈസ്തവർ, ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകൾ.

ഇന്ന് ദു‍ഃഖവെള്ളി; ക്രിസ്തുദേവൻ്റെ പീഢാനുഭവ സ്മരണയിൽ ക്രൈസ്തവർ, ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകൾ
 ക്രിസ്തുദേവന്റെ പീഡാനുഭവങ്ങളെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുകുന്നു. കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടക്കുന്നു. ക്രിസ്തുദേവന്റെ കുരിശുമരണം അനുസ്മരിച്ച് കുരിശിന്റെ വഴികളും പീഢാനുഭവ വായനയും നഗരി കാണിക്കലും കബറടക്ക ശുശ്രൂഷകളും ദേവാലയങ്ങളിൽ നടക്കും.
         ദുഃഖവെള്ളിയോടനുബന്ധിച്ച് മലയാറ്റൂരിലേയ്ക്ക് തീർത്ഥാടക പ്രവാഹമാണ്. സീറോ മലബാര്‍ സഭ അദ്ധ്യക്ഷൻ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ കോട്ടയം കുടമാളൂര്‍ സെന്‍റ് മേരീസ് ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളിയില്‍ ദുഖവെള്ളി ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
         ക്രിസ്തുദേവൻ മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനം മുതൽ ​ഗാഗുൽത്താമലയുടെ മുകളിൽ വരെ കുരിശ് വഹിച്ചു കൊണ്ട് നടത്തിയ യാത്രയാണ് കുരിശിൻ്റെ വഴിയായി അനുസ്മരിക്കുന്നത്.
        ദുഃഖവെള്ളിയാഴ്ച രാവിലെ നടക്കുന്ന പ്രാർത്ഥനയുടെ ഭാ​ഗമായി വിശ്വാസികൾക്ക് കൈപ്പ് നീര് നൽകും. വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ്, ജോസഫ് കളത്തിപ്പറമ്പില്‍ എറണാകുളം സെന്‍റ് ഫ്രാൻസീസ് അസീസി കത്തീഡ്രലില്‍ വൈകുന്നേരം ചടങ്ങുകള്‍ക്ക് കാർമ്മികത്വം വഹിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement