Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ 12.5 ലക്ഷം വോട്ടർമാർ

കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ 12.5 ലക്ഷം വോട്ടർമാർ

കോട്ടയം: ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ നിന്ന് 12,54,823 പേർ  വോട്ട് ചെയ്യും. ഇതിൽ 6,47,306 സ്ത്രീകളും (51.58%), 6,07,502 പുരുഷൻമാരും ( 48.41%), 15  ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു.
           85 വയസിനു മുകളിലുള്ള 17,777 പേരും 18-19 പ്രായപരിധിയിലുള്ള 15,698 പേരും ഭിന്നശേഷിക്കാരായി 12,016 വോട്ടർമാരും ഉണ്ട്. 0.001 ശതമാനത്തിൽ താഴെയാണ് ട്രാൻസ്‌ജെൻഡർ വോട്ടർമാർ.
        പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി, പാലാ, പിറവം നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കോട്ടയം ലോക്‌സഭാ മണ്ഡലം. ഏറ്റവുമധികം വോട്ടർമാരുള്ളത് പിറവം നിയമസഭാ മണ്ഡലത്തിലാണ് - 2,06,051 പേർ. കുറവ് വൈക്കം നിയമസഭാ മണ്ഡലത്തിലും - 1,63,469 പേർ. പുരുഷന്മാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതൽ, 39,804 പേർ അധികം.
        കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം നിയമസഭാ മണ്ഡലം തിരിച്ച് (മൊത്തം വോട്ടർമാർ, ആൺ, പെൺ, ട്രാൻസ്‌ജെൻഡർ, മുതിർന്ന വോട്ടർമാർ, യുവ വോട്ടർമാർ, ഭിന്നശേഷി വോട്ടർമാർ എന്ന ക്രമത്തിൽ
പുതുപ്പള്ളി-1,79,662, 87,296, 92,360, 6, 2169, 2398, 1702

കോട്ടയം-1,63,830, 78,726, 85,103, 1, 2181, 1821, 1453

ഏറ്റുമാനൂർ 1,68,308, 81,842, 86,465, 1, 2641, 1884, 1781

വൈക്കം-1,63,469, 79,207, 84,259, 3, 1664, 1969, 1558

കടുത്തുരുത്തി-1,87,350, 91,062, 96,286, 2, 2861,2306,1946

പാലാ-1,86,153, 90,082, 96,071, 0, 2835, 2782, 2108

പിറവം- 2,06,051, 99,287,1,06,762, 2, 3426, 2538, 1468

ചങ്ങനാശേരി - (മാവേലിക്കര ലോക്സഭാ മണ്ഡലം)-1,72,621, 82,613, 90,006, 2, 1815, 2266, 1167

കാഞ്ഞിരപ്പള്ളി - (പത്തനംതിട്ട ലോക്സഭാ മണ്ഡലം)-1,87,898, 90,990, 96,907, 1, 2599, 2555, 1574

പൂഞ്ഞാർ (പത്തനംതിട്ട ലോക്സഭാ മണ്ഡലം) - 1,90,678, 94,480, 96,198, 0, 2145, 2855, 1745

കോട്ടയം ജില്ലയിൽ മാത്രം 15,99,969 വോട്ടർമാർ ഉണ്ട്. ഇതിൽ  33,041 പേർ പുതുതായി വോട്ടർപട്ടികയിൽ പേരു ചേർത്തവരാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement