Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പുഴയിൽ യുവതിയുടെയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി.

പുഴയിൽ യുവതിയുടെയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി.
പിറവം: പുഴയിൽ യുവതിയുടെയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. മൂവാറ്റുപുഴയാറ്റിലെ മുളക്കുളം പാലത്തിന് സമീപത്തു നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇന്ന് പുലർച്ചെയോടെ പ്രദേശവാസികളാണ് പുഴയിൽ ആദ്യം ഒരു വയസ്സ് പ്രായം തോന്നിക്കുന്ന ആൺ കുഞ്ഞിന്റെ മൃതദേഹം ഒഴുകി നടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പിറവം പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് സമീപത്തു നിന്നു തന്നെ സ്ത്രീയുടെ മൃതദേഹവും കണ്ടെടുത്തത്. മരിച്ചവർ ആരാണെന്നോ എവിടുത്തെ സ്വദേശികളാണെന്നോ ഉള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement