Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയന്ത്രണം വിട്ട കാർ റോഡരികിലെ കൈത്തോട്ടിൽ വീണു.

നിയന്ത്രണം വിട്ട കാർ റോഡരികിലെ കൈത്തോട്ടിൽ വീണു. 
പാലാ:  തൊടുപുഴ റോഡിൽ ഐങ്കൊമ്പിനു സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ കൈത്തോട്ടിൽ വീണ് അപകടം. വെള്ളിയാഴ്ച രാവിലെ 11:15ഓടെയാണ് അപകടം നടന്നത്.
        പാലായിൽ നിന്നും തൊടുപുഴയിലേക്ക് പോവുകയായിരുന്ന ഫോർച്യൂണർ കാറാണ് അപകടത്തിൽപ്പെട്ടത്. മഴ പെയ്തതിനെ തുടർന്ന് റോഡിൽ തെന്നി നിയന്ത്രണം വിട്ടതാണെന്നും ഡ്രൈവർ ഉറങ്ങി പോയതാണെന്നും പറയപ്പെടുന്നു. റോഡരികിലെ ഏഴോളം സംരക്ഷണ വേലികൾ തകർത്താണ് കാർ തോട്ടിൽ വീണത്. ഒരു യുവാവും യുവതിയുമാണ് കാറിൽ ഉണ്ടായിരുന്നത്. നാട്ടുകാർ ഓടിക്കൂടി ഇരുവരെയും പുറത്തെടുത്തു ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും വലിയ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. റോഡരികിൽ സ്ഥാപിച്ചിരുന്ന സംരക്ഷണ കുറ്റികളിൽ ഇടിച്ച് കാർ സാരമായി തകർന്നു.  വാഹനത്തിൽ ഉണ്ടായിരുന്നവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement