Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എല്ലാ സർവകലാശാലകളിലും ഇനി മുതൽ ഒരേസമയം പ്രവേശനം.

എല്ലാ സർവകലാശാലകളിലും ഇനി മുതൽ ഒരേസമയം പ്രവേശനം.
തിരു.: എല്ലാ സർവകലാശാലകളിലും വിദ്യാർത്ഥി പ്രവേശനം ഇനിമുതൽ ഒരേ സമയത്താവും. കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽ കുമാർ അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ പ്രകാരമാണിത്. ഇതിനായി, പ്ലസ് ടു ഫലത്തിന് ശേഷം മേയ് പകുതിയോടെ വിജ്ഞാപനം ഇറക്കും.
      ജൂണിൽ പ്രവേശന നടപടികൾ പൂർത്തിയാക്കി ജൂലായ് ഒന്നിന് ക്ലാസ് തുടങ്ങും. ഇത്തവണ സർവകലാശാലകളിൽ വെവ്വേറെ അപേക്ഷകൾ ഉണ്ടാവും. വൈകാതെ, കെ-റീപ് എന്ന പേരിലുള്ള ഏകീകൃത ഡിജിറ്റൽ ശൃംഖല യാഥാർത്ഥ്യമാക്കി ഒറ്റ പ്രവേശനരീതിയും വരും.
         ഇപ്പോഴുള്ള സെമസ്റ്ററിന് പുറമേ പൂർണ്ണമായും ക്രെഡിറ്റ് സമ്പ്രദായത്തിലേക്ക് മാറുന്നതാണ് നാല് വർഷ ബിരുദം. ക്രെഡിറ്റ് കൈമാറ്റം വഴി വിദ്യാർത്ഥിക്ക് ഏത് സർവകലാശാലയിലേക്കും കോളേജിലേക്കും മാറാൻ അവസരമുണ്ടാവും.

Post a Comment

0 Comments

Ad Code

Responsive Advertisement