Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലക്കാട്ട്​ ചൂട് നാൽപ്പതിന് ​ മുകളിൽ, സൂര്യാഘാത മുന്നറിയിപ്പ്.

പാലക്കാട്ട്​ ചൂട് നാൽപ്പതിന് ​ മുകളിൽ, സൂര്യാഘാത മുന്നറിയിപ്പ്.


പാലക്കാട്: പാ​ല​ക്കാ​ടിനെ ചു​ട്ടു​പൊ​ള്ളി​ച്ച് ചൂ​ട് ക​നക്കു​ന്നു. തി​ങ്ക​ളാ​ഴ്ച ജി​ല്ല​യി​ൽ 40.1 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഞായ​റാ​ഴ്ച 40.5 ഡി​ഗ്രി അ​നു​ഭ​വ​പ്പെ​ട്ടു. സാ​ധാ​ര​ണ​യി​ൽ​ നി​ന്ന്​ 4.2 ഡി​ഗ്രി​യോ​ളം ചൂ​ടാ​ണ് ഉ​യ​ർ​ന്ന​ത്. ചൂ​ട് ഉയ​രു​ന്ന സാ​ഹ​ര്യ​ത്തി​ൽ പാ​ല​ക്കാ​ടു​ൾ​പ്പെ​ടെ 12 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.
         കൊ​ല്ലം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, കണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 38 ഡി​ഗ്രി വ​രെ​യും പ​ത്ത​നം​തി​ട്ട, എറണാ​കു​ളം, മ​ല​പ്പു​റം, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 37 ഡി​ഗ്രി വ​രെ വ​രെ​യും തി​രു​വ​ന​ന്ത​പു​രം, ആലപ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 36 ഡി​ഗ്രി വ​രെ​യും ഉ​യ​രു​മെ​ന്ന്​ കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു.

        ഉ​യ​ർ​ന്ന ചൂ​ടി​നെ​ തു​ട​ർ​ന്ന് സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം, നി​ർ​ജ്ജ​ലീ​ക​ര​ണം തു​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാര​ണ​മാ​കും. അ​തി​നാ​ൽ രാ​വി​ലെ 11 മു​ത​ൽ ഉച്ചകഴിഞ്ഞ് മൂ​ന്നു ​വ​രെ സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് ശ​രീ​ര​ത്തി​ൽ ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണമെന്നും കാലാവസ്ഥാ കേന്ദ്രത്തിൻ്റെ അറിയിപ്പിലുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement