Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ മുപ്പതോളം നായ്ക്കൾ ആക്രമിച്ചു.

പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ മുപ്പതോളം നായ്ക്കൾ ആക്രമിച്ചു.
കൊച്ചി: പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ നായ്ക്കൾ ആക്രമിച്ചു. ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെ എസ്ഐ കെ.ആർ. രാജീവ് നാഥിനാണ് നായ്ക്കളുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. പരാതി അന്വേഷിക്കാൻ വീടിന് വെളിയിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ഗെയ്റ്റ് ചാടിക്കടന്നെത്തിയ നായ്ക്കൂട്ടം ആക്രമിക്കുകയായിരുന്നു.
       തൃപ്പൂണിത്തുറ- ഹിൽപാലസ് റോഡിൽ റെയിൽവേ മേൽപ്പാലത്തിനു താഴെ ചാത്താരിഭാഗത്ത് ഒരു വീടിന് മുന്നിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. തെരുവുനായ്ക്കളെ വീട്ടിൽ സംരക്ഷിക്കുന്ന സ്ത്രീ നൽകിയ പരാതി അന്വേഷിക്കാനാണ് എസ്ഐ എത്തിയത്. ബൈക്കിൽ എത്തിയ എസ്ഐ വീടിനു പുറത്ത് നിന്ന് വിളിച്ചു. സ്ത്രീ ഗേറ്റ് തുറന്നെത്തുന്നതിനു മുമ്പായി നായ്ക്കൾ പാ‍ഞ്ഞെത്തുകയായിരുന്നു.  മുപ്പതോളം നായ്ക്കൾ ഗെയ്റ്റ് ചാടിയെത്തി തന്നെ ആക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ബൈക്കിൽ വരെ നായ്ക്കൾ കയറിയെന്നും ചെരുപ്പ് കൊണ്ട് എറിഞ്ഞാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൈക്കിൽ നിന്ന് ഇറങ്ങിയിരുന്നെങ്കിൽ നായ്ക്കൾ കടിച്ചുകൊല്ലുമായിരുന്നുവെന്നാണ് എസ്ഐ പറയുന്നത്. കാലുകൾക്ക് കടിയേറ്റ എസ്ഐ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement