Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗുരുവായൂർ - മധുര എക്സ്പ്രസിൽ യാത്രക്കാരനെ പാമ്പ് കടിച്ചു.

ഗുരുവായൂർ - മധുര എക്സ്പ്രസിൽ യാത്രക്കാരനെ പാമ്പ് കടിച്ചു.

കോട്ടയം: ഗുരുവായൂർ - മധുര എക്സ്പ്രസിൽ യാത്രക്കാരനെ പാമ്പ് കടിച്ചു. ഏറ്റുമാനൂർ സ്റ്റേഷനിൽ യാത്രക്കാരനെ ഇറക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
        ഇന്ന് രാവിലെ മധുര- ഗുരുവായൂർ പാസഞ്ചർ എക്സ്പ്രസിലാണ് (ട്രെയിൻ നമ്പർ - 16328) സംഭവം. ആറാമത്തെ ബോഗിയിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരനെയാണ് പാമ്പ് കടിച്ചത്. ഏറ്റുമാനൂർ സ്റ്റേഷനിൽ തീവണ്ടി നിർത്തി ആംബുലൻസ് എത്തിച്ചാണ് യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റിയത്. 10 മിനുട്ടോളം ട്രെയിൻ ഏറ്റുമാനൂർ സ്റ്റേഷനിൽ ഇതിനായി പിടിച്ചിട്ടു.
        തമിഴ്നാട് സ്വദേശിയായ യുവാവിനാണ് പാമ്പുകടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments

Ad Code

Responsive Advertisement