Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ന് എല്ലാ ജില്ലകളിലും മഴസാധ്യത

ഇന്ന് എല്ലാ ജില്ലകളിലും മഴസാധ്യത.


തിരു.:കൊടും ചൂടിൽ ദിവസങ്ങളോളം വെന്തുരികിയ കേരളത്തിന് വലിയ ആശ്വാസമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം. ഇന്നലെ മെച്ചപ്പെട്ട മഴ ലഭിച്ച കേരളത്തിന് ഇന്നും അടുത്ത ദിവസങ്ങളിലും കാര്യമായ തോതിൽ മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം വ്യക്തമാക്കുന്നത്.
       കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം തിങ്കളാഴ്ച വരെ കേരളത്തിൽ വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് ഉറപ്പാണ്. ഇന്ന് സംസ്ഥാനത്തെ 14 ജില്ലകളിലും മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. നാളെ 11 ജില്ലകളിലും മറ്റന്നാൾ 7 ജില്ലകളിലും 16-ാം തീയതി 11 ജില്ലകളിലും മഴ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. 
       അതിനിടെ കേരള തീരത്ത്  മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരും.


Post a Comment

0 Comments

Ad Code

Responsive Advertisement