Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവാവിന് കഴുത്തിന് വെട്ടേറ്റു; തിരുവനന്തപുരത്ത് വീണ്ടും സംഘര്‍ഷം.

യുവാവിന് കഴുത്തിന് വെട്ടേറ്റു; തിരുവനന്തപുരത്ത് വീണ്ടും സംഘര്‍ഷം.

തിരു.: തിരുവനന്തപുരം മാനവീയം വീഥിയില്‍ ഇടവേളക്ക് ശേഷം വീണ്ടും സംഘര്‍ഷം. ഇന്നലെ രാത്രി ചെമ്പഴന്തി സ്വദേശി ധനുകൃഷ്ണക്കാണ് വെട്ടേറ്റത്.  
        കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ധനുകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ധനുകൃഷ്ണയെ വെട്ടിയ ഷെമീറും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയും മ്യൂസിയം പൊലിസിന്റെ കസ്റ്റഡിയിലാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. റീല്‍സ് എടുക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. എല്ലാവരും മദ്യ ലഹരിയിൽ ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement