Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീട് നിർമാണ സ്ഥലത്തേക്കു വെള്ളവുമായെത്തിയ ദമ്പതികളെ രണ്ടംഗ സംഘം മർദ്ദിച്ചു.

വീട് നിർമാണ സ്ഥലത്തേക്കു വെള്ളവുമായെത്തിയ ദമ്പതികളെ രണ്ടംഗ സംഘം മർദ്ദിച്ചു.


കൊല്ലം: ഇടമുളയ്ക്കലിൽ
വീട് നിർമാണം നടക്കുന്ന സ്ഥലത്തേക്കു വാഹനത്തിൽ വെള്ളവുമായി എത്തിയ ദമ്പതികളെ രണ്ടംഗ സംഘം മർദ്ദിച്ചു.
          ബൈക്കിനു സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് ദമ്പതികൾക്ക് ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത്. വീട് നിർമാണം നടക്കുന്ന സ്ഥലത്തേക്കു വാഹനത്തിൽ വെള്ളവുമായി എത്തുതുന്നതിനിടയിൽ, കഴിഞ്ഞ ഞായറാഴ്ചയാണ് ആഷിഖ് ഹുസൈനും ‌ഭാര്യയ്ക്കും മർദ്ദനമേറ്റത്. ബൈക്കിൽ എത്തിയ തുമ്പിക്കുന്ന് സ്വദേശി ഷാനവാസും റിയാസും ബൈക്കിന് പോകാൻ സ്ഥലമില്ലെന്ന് പറഞ്ഞ് ദമ്പതികളുമായി തർക്കിക്കുകയും തടിക്കഷണം ഉപയോഗിച്ച് ഇരുവരെയും മർദ്ദിക്കുകയുമായിരുന്നു.
       ഷാനവാസും റിയാസും ചേർന്ന് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് ഇരുവർക്കും എതിരെ അന്വേഷണം തുടങ്ങി.
         ആരോപണവിധേയനായ ഷാനവാസ് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. മർദ്ദിച്ച രണ്ടു പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ദമ്പതികള്‍ ആശുപത്രിയിൽ ചികിത്സയിലാണ്. സമൂഹ മാധ്യമങ്ങളിലും മർദ്ദനത്തിൻ്റെ വിഡിയോ പ്രചരിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement