Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാലാം ക്ലാസുകാരിയുടെ മരണം ഷിഗെല്ലയെന്ന് സംശയം.

നാലാം ക്ലാസുകാരിയുടെ മരണം  ഷിഗെല്ലയെന്ന് സംശയം.

അടൂർ: കടമ്പനാട്ട് നാലാം ക്ലാസുകാരിയുടെ മരണം  ഷിഗെല്ലയെന്ന് സംശയം.
കടമ്പനാട് ഗണേശവിലാസം അവന്തികയിൽ മനോജിന്റെയും ചിത്രയുടെയും മകൾ അവന്തിക (8) ആണ് ഛർദ്ദിയും വയറിളക്കവും ബാധിച്ച് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഏപ്രിൽ 30ന് ആയിരുന്നു അവന്തികയ്ക്ക്  മരണം സംഭവിച്ചത്.

          കേടായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന ഷിഗെല്ല രോഗമാകാം മരണകാരണമെന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ആരോഗ്യവിഭാഗം അധികൃതർ ഇന്ന് കുട്ടിയുടെ വീട്ടിലെയും സമീപഭാഗങ്ങളിലെയും വെള്ളം പരിശോധനയ്ക്ക് ശേഖരിച്ചു. കുട്ടിയുടെ വീട്ടിലെ മുതിർന്നവർക്കും ഛർദ്ദിയും വയറിളക്കവും ബാധിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. കുട്ടിയുടെ വീടും പരിസരവും ശുചീകരിച്ചതായി കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ പ്രതാപ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement