Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കഞ്ചിക്കോട് പന്നിമടയ്ക്കുസമീപം തീവണ്ടിയിടിച്ച്‌ കാട്ടാന ചരിഞ്ഞു.

കഞ്ചിക്കോട് പന്നിമടയ്ക്കുസമീപം തീവണ്ടിയിടിച്ച്‌ കാട്ടാന ചരിഞ്ഞു.
 ഫയൽ ചിത്രം

പാലക്കാട്: കഞ്ചിക്കോട് പന്നിമടയ്ക്കു സമീപം തീവണ്ടിയിടിച്ച്‌ കാട്ടാന ചരിഞ്ഞു. 35 വയസ്സ് തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്. തിങ്കളാഴ്ച രാത്രി 11നാണ് അപകടമുണ്ടായത്. മലമ്പുഴ- കഞ്ചിക്കോട് റോഡില്‍ അഗസ്റ്റിൻ ടെക്‌സ്‌റ്റൈല്‍സ് കമ്പനിക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് അപകടം. പിടിയാനയുടെ തലയ്ക്കും പിൻഭാഗത്തും ഗുരുതര പരിക്കേറ്റിരുന്നു.
         തിരുവനന്തപുരം -ചെന്നൈ മെയില്‍ ആണ് ആനയെ ഇടിച്ചത്. അപകടസമയത്ത് പരിസരത്തുണ്ടായിരുന്ന ആനകള്‍ ചിതറിയോടി. ഇടിയേറ്റ ആന റെയില്‍വേ ട്രാക്കിനു സമീപമുള്ള കുഴിയിലേക്കാണ് വീണത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരുള്‍പ്പെടെ സ്ഥലത്തെത്തി. അപകടത്തെത്തുടർന്ന് തീവണ്ടി 20 മിനിറ്റിലധികം നിർത്തിയിട്ടു.
അപകടം നടന്ന സ്ഥലത്ത് കാട്ടാനകള്‍ തമ്പടിച്ചിരിക്കുകയാണ്. അതിനാല്‍ മലമ്പുഴ- കഞ്ചിക്കോട് റോഡില്‍ വാഹനങ്ങള്‍ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. കഴിഞ്ഞ മാസം ഈ ഭാഗത്ത് മറ്റൊരു കാട്ടാന തീവണ്ടിയിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞിരുന്നു. ആനയുടെ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ആനയുടെ പോസ്റ്റുമോർട്ടം നടത്തും.
         അതേസമയം, കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുക്കും. സംഭവത്തില്‍ ട്രെയിനിന്‍റെ വേഗതയും അപകടത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments

Ad Code

Responsive Advertisement