Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോക്സഭാ തെരഞ്ഞെടുപ്പ്: ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന്.

ലോക്സഭാ തെരഞ്ഞെടുപ്പ്: ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന്.

തിരു.: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സാഹചര്യം അവലോകനം ചെയ്യാൻ ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ പങ്കെടുക്കുന്ന യോഗമാണ് ഇതെന്ന പ്രത്യേകത കൂടിയുണ്ട്.
         യോഗത്തില്‍ ജില്ലാ തലങ്ങളില്‍ നിന്നും നല്‍കിയ വിവരങ്ങള്‍ സംസ്ഥാന നേതൃത്വം അവലോകനം ചെയ്യും. തൃശൂർ, തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട മണ്ഡലങ്ങളില്‍ വിജയസാധ്യതയുണ്ടെന്നാണ് ബിജെപിയുടെ പ്രാഥമിക വിലയിരുത്തല്‍. ഇനി കണക്കുകള്‍ വെച്ച്‌ നേതൃയോഗം ചേര്‍ന്ന് ഇത് വിലയിരുത്തും. ഇതിനുപുറമെ ഇ.പി. ജയരാജൻ-ജാവഡേക്കർ കൂടിക്കാഴ്ചയും യോഗത്തില്‍ വിഷയമാകും. ഒപ്പം ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ പാർട്ടിക്ക് ക്ഷീണമുണ്ടായെന്ന നിരീക്ഷണമാണ് പല നേതാക്കള്‍ക്കുമുള്ളത്. ശോഭയ്‍ക്കെതിരെ നടപടി വേണമെന്നതടക്കമുള്ള കാര്യങ്ങളും ചില നേതാക്കള്‍ ഉയർത്തിയേക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement