Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്.
  

തിരു.: സംസ്‌ഥാനത്തെ വിവിധ ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. ഓപ്പറേഷൻ അപ്പറൈറ്റ് എന്ന പേരിലാണ് പരിശോധന. പല ഓഫീസുകളിലും വിവിധ ക്രമക്കേടുകൾ നടക്കുന്ന പരാതിയെ തുടർന്നാണ് നടപടി. ഹോട്ടലുകള്‍ക്ക് നല്‍കുന്ന രജിസ്‌ട്രേഷനിലും ലൈസന്‍സിലും ക്രമക്കേട് ഉണ്ടെന്നത് ഉള്‍പ്പെടെ പരാതിയുണ്ട്. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിലും സംസ്ഥാനത്തെ 14 ജില്ലാ ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണറുമാരുടെ ഓഫീസുകളിലും തെരഞ്ഞെടുത്ത സര്‍ക്കിള്‍ ഓഫീസുകളിലുമടക്കം 67 ഭക്ഷ്യ ഓഫീസുകളിലുമാണ് വ്യാപക പരിശോധന.
        ഹോട്ടലിലെ ജീവനക്കാര്‍ക്ക് നല്‍കി വരുന്ന പരിശീലനത്തിലും ക്രമക്കേട് നടക്കുന്നു, ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എടുക്കുന്ന ഭക്ഷ്യ സാമ്പിളുകളില്‍ ഗുണനിലവാരം ഇല്ലായെന്ന ഫലം വരുന്നവയില്‍ ചില ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം കാലതാമസം വരുത്തി ശിക്ഷണ നടപടികളില്‍ നിന്ന് ഒഴിവാക്കുന്നതായുമുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലും കൂടിയാണ് വിജിലന്‍സ് പരിശോധന.

Post a Comment

0 Comments

Ad Code

Responsive Advertisement