Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: ഒരാള്‍ കസ്റ്റഡിയിലായതായി സൂചന.

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: ഒരാള്‍ കസ്റ്റഡിയിലായതായി സൂചന. 

കാസർകോട്: വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയിലായതായി സൂചന. പ്രദേശവാസിയായ യുവാവാണ് പിടിയിലായതെന്നാണ് വിവരം. ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റ‌ഡിയിലെടുത്തത്. പീഡനമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്നാണ് റിപ്പോർട്ടുകള്‍.
       കഴിഞ്ഞ ബുധനാഴ്‌ച പുലർച്ചെ മൂന്നു മണിയോടെയാണ് പടന്നക്കാട് തീരദേശ മേഖലയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. വീട്ടിൽ നിന്ന് അര കിലോമീറ്റർ അകലെവച്ച്‌ പത്തുവയസുകാരിയെ പീഡിപ്പിച്ച ശേഷം കമ്മല്‍ ഊരിയെടുത്ത് പ്രതി കടന്നു കളയുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement