കള്ളക്കടൽ പ്രതിഭാസം: കേരള, തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഇന്നും ഓറഞ്ച് അലർട്ട്.
തിരു.: കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്നു കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്നും ഓറഞ്ച് അലർട്ട് തുടരുകയാണ്. ഉച്ചകഴിഞ്ഞ് 3.30 വരെ അതിതീവ്ര തിരമാലയ്‌ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് സമുദ്ര സ്ഥിതിപഠന ഗവേഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം. മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്.

0 Comments