Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണ സർക്കുലറിന് സ്റ്റേയില്ല: ആവശ്യം തള്ളി ഹൈക്കോടതി.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണ സർക്കുലറിന് സ്റ്റേയില്ല: ആവശ്യം തള്ളി ഹൈക്കോടതി.

കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ട്രാൻസ്പോർട്ട് കമീഷണറുടെ സർക്കുലറിന് സ്റ്റേയില്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ അടിയന്തരമായി സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യം കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും.
          ഗതാഗത കമ്മീഷണര്‍ ഇറക്കിയ ഡ്രൈവിങ് ടെസ്റ്റിന് പരിഷ്‌കാരം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള 4/2024 എന്ന സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍, ജീവനക്കാര്‍, യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ കോടതിയെ സമീപിച്ചത്. നാലു ഹര്‍ജികളാണ് ജസ്റ്റിസ് കൈസര്‍ എടപ്പഗത്തിന്‍റെ ബെഞ്ച് പരിഗണിച്ചത്.
         ഡ്രൈവിങ് ടെസ്റ്റിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയ സർക്കാരിൻ്റെ തീരുമാനം ഏകപക്ഷീയമാണ് എന്നായിരുന്നു ഹർജിക്കാരുടെ വാദം. നിയമ വിരുദ്ധമായ ഉത്തരവ് റദ്ദാക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. സംസ്ഥാന മോട്ടോർ വെഹിക്കിൾ ചട്ടമോ കേന്ദ്ര സർക്കാരിൻ്റെ ചട്ടമോ നിബന്ധനകളെ കുറിച്ച് നിർവചിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഉത്തരവ് നിലനിൽക്കുന്നതല്ല എന്നാണ് ഹർജിക്കാരായ ഡ്രൈവിങ് പരിശീലകരുടെ വാദം. ഈ സാഹചര്യത്തിൽ രേഖകൾ വിളിച്ചു വരുത്തി ഹൈക്കോടതി പരിശോധിക്കണം. മാനദണ്ഡങ്ങൾ പരിഷ്കരിച്ച സർക്കാരിൻ്റെ ചട്ടങ്ങൾ റദ്ദാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ​​ഗതാഗതമന്ത്രിയുടെ പുതിയ പരിഷ്കാരങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായി നടക്കുന്നത്. ഇന്നലെ പലയിടങ്ങളിലും സമരം കടുത്തതോടെ ഡ്രൈവിങ് ടെസ്റ്റ് മുടങ്ങിയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement