Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കിണറ്റിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ ആള്‍ ശ്വാസം മുട്ടി മരിച്ചു.

കിണറ്റിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ ആള്‍ ശ്വാസം മുട്ടി മരിച്ചു.


ആലപ്പുഴ: കിണറ്റിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ ആള്‍ ശ്വാസം മുട്ടി മരിച്ചു. താമരക്കുളം പാറയില്‍ തെന്നാട്ടുംവിളയില്‍ ബാബു (55) ആണ് മരിച്ചത്. താമരക്കുളം ഇരപ്പൻപാറ അനീഷിന്‍റെ വീട്ടിലെ മോട്ടോർ നന്നാക്കാൻ ഇറങ്ങിയതാണ് സുഭാഷ്. ഇതിനിടെ സുഭാഷിന് ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. തുടര്‍ന്ന് സുഭാഷിനെ രക്ഷിക്കാനായി ചെത്തു തൊഴിലാളിയായ ബാബു കിണറ്റിനുള്ളില്‍ ഇറങ്ങുകയായിരുന്നു. സുഭാഷിനെ മുകളിലേക്ക് കയറ്റിയ ശേഷം കിണറ്റില്‍ നിന്നും തിരികെ കയറുന്നതിനിടെയാണ് ബാബുവിന് ശ്വാസം കിട്ടാതെ വന്നത്. ശ്വാസം കിട്ടാതെ ബാബു കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ബാബുവിനെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement