Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവതിയോട് ലൈംഗികാതിക്രമം; പ്രൊഫസര്‍ അറസ്റ്റിൽ.



കണ്ണൂർ:  വാട്ടർ തീം പാർക്കിൽ വച്ച് യുവതിയെ ശല്യപ്പെടുത്തിയ കോളജ് അദ്ധ്യാപകൻ അറസ്റ്റിൽ. കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രഫസർ പഴയങ്ങാടി എരിപുരം അച്ചൂസ് ഹൗസിൽ ബി. ഇഫ്തിക്കർ അഹമ്മദ് (51) ആണ് അറസ്റ്റിലായത്.   
        മലപ്പുറം സ്വദേശിനിയുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസാണ് ഇഫ്തിക്കറിനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് പാർക്കിന്റെ വാട്ടർ വേവ് പൂളിൽ വച്ച് ഇഫ്തിക്കർ ശല്യപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. യുവതി പരാതിപ്പെട്ടതിനെ തുടർന്ന് പാർക്ക് അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുടുംബസമേതം ആണ് ഇഫ്തിക്കർ അഹമ്മദ് പാർക്കിൽ എത്തിയത്.
        ഇഫ്തിക്കറിനെതിരെ നേരത്തെയും ലൈംഗികാതിക്രമ കേസിൽ പരാതി ഉയർന്നിട്ടുണ്ട്. കേന്ദ്ര സർവകലാശാല വിദ്യാർത്ഥികളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. പരീക്ഷയ്ക്കിടെ തല കറങ്ങി വീണ വിദ്യാർത്ഥിനിയോട് ഉൾപ്പെടെ ഇഫ്തിക്കർ ലൈംഗികാതിക്രമം കാട്ടിയെന്ന് എംഎ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥികളാണ് പരാതി നൽകിയത്. ലൈംഗികാതിക്രമം നടത്തിയ 31 സംഭവങ്ങൾ എടുത്തു പറയുന്ന, ഏഴു പേജുള്ള ദീർഘമായ പരാതിയിൽ ക്ലാസിലെ 41 വിദ്യാർത്ഥികളിൽ 33 പേരും ഒപ്പിട്ടിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement