Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തായ്ലൻഡിൽ വിനോദയാത്രയ്ക്കു പോയ മലയാളി വെടിയേറ്റു മരിച്ചു.

തായ്ലൻഡിൽ വിനോദയാത്രയ്ക്കു പോയ മലയാളി വെടിയേറ്റു മരിച്ചു.


മുംബൈ: തായ്ലൻഡിൽ വിനോദയാത്രയ്ക്കു പോയ മുംബൈ മലയാളി വെടിയേറ്റു മരിച്ചതായി വിവരം. മലയാറ്റൂർ കാടപ്പാറ സ്വദേശി കാടപ്പറമ്പൻ വർഗീസാണ് (65) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. സഞ്ചാരത്തിനിടെ വർഗീസിനു നേർക്കു മോഷണശ്രമം നടന്നുവെന്നും അതിനെ ചെറുക്കുന്നതിനിടെ വർഗീസിനെ മോഷ്‌ടാക്കൾ വെടിവച്ചു വീഴ്ത്തിയെന്നുമാണു ലഭിച്ച വിവരം.

         സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ തായ്ല‌ൻഡ് പൊലീസ് അറസ്‌റ്റ് ചെയ്തിട്ടുണ്ടെന്നു ബന്ധുക്കൾക്ക് വിവരം ലഭിച്ചു. വർഗീസിൻ്റെ പക്കൽ നിന്ന് പണമടക്കം മോഷണം പോയിട്ടുണ്ട്. ഒരു മാസം മുൻപാണ് വർഗീസ് തായ്‌ലൻഡിലേക്ക് വിനോദയാത്ര പോയത്. 30 വർഷമായി മുംബൈയിലാണ് കുടുംബസമേതം താമസിക്കുന്നത്. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement