Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ പതിമൂന്നുകാരൻ മുങ്ങിമരിച്ചു.

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ പതിമൂന്നുകാരൻ മുങ്ങിമരിച്ചു.
പട്ടാമ്പി: പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം.
       കൂട്ടുകാർക്കൊപ്പം കുളത്തിലേക്ക് കുളിക്കാൻ പോയതായിരുന്നു ഫർഹാൻ. കുളത്തിൽ അകപ്പെട്ട ഫർഹാനെ പതിനഞ്ച് മിനിറ്റിനകം കരയ്ക്ക് എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പട്ടാമ്പി ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പട്ടാമ്പി സേവന ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement