Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാവിലെ ഉണ്ടായ രണ്ട് അപകടങ്ങളിൽ രണ്ടു പേർക്ക് പരിക്കേറ്റു.

രാവിലെ ഉണ്ടായ രണ്ട് അപകടങ്ങളിൽ രണ്ടു പേർക്ക് പരിക്കേറ്റു.


ഇടുക്കി: കൊട്ടാരക്കര - ഡിണ്ടിക്കൽ ദേശീയപാതയിൽ കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപം രണ്ട് വാഹനാപകടങ്ങൾ. രാവിലെ ഉണ്ടായ രണ്ട് അപകടങ്ങളിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്.
        ഇന്ന് രാവിലെ വളഞ്ഞങ്ങാനം വളവിൽ ചരക്കുലോറി അപകടത്തിൽ പെട്ടിരുന്നു. നിയന്ത്രണം നഷ്ടമായ ലോറി റോഡിൽ വട്ടം മറിയുകയായിരുന്നു. ഈ ലോറി ക്രയിൻ ഉപയോഗിച്ച് നീക്കുന്നതിനിടെ ഇതേ വളവിൽ തമിഴ്നാട്ടിൽ നിന്നും പാലുമായി കോട്ടയം ഭാഗത്തേക്ക് വന്ന ലോറിയും നിയന്ത്രണം നഷ്ടപ്പെട്ട് റോഡരുകിൽ നിർമ്മിച്ച ക്രാഷ് ബാരിയറിലും സംരക്ഷണ ഭിത്തിയിലുമായി ഇടിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement