Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു.

വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു.

കോട്ടയം: മെഡിക്കൽ കോളേജിന് സമീപം വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു. ചെമ്മനംപടിയിൽ ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. 
       വീട്ടുകാർ മൂന്നാറിൽ മകന്റെ വീട്ടിൽ പോയ തക്കം നോക്കിയാണ് മോഷ്ടാക്കൾ വീട് കുത്തിത്തുറന്നു മോഷണം നടത്തിയത്. ഇന്ന് രാവിലെ വീട്ടുകാർ മൂന്നാറിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. രണ്ടു നില വീടിൻ്റെ മുൻ വാതിലിലെ ഒരു പാളി ഇളക്കി മാറ്റി മോഷ്ടാവ് വീടിനുള്ളിൽ കടക്കുകയായിരുന്നു. വീടിനുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണ്ണമാണ് മോഷണം പോയത്. വീടിനുള്ളിൽ സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. ലാപ്ടോപ്പോ മറ്റ് സാധനങ്ങളോ മോഷ്ടിച്ചിട്ടില്ല. ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്‌ധരും സയന്റിഫിക് എക്സ്പേർട്ട് സംഘവും സ്ഥലത്ത് പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement