Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുടുബ വഴക്കിനെത്തുടർന്ന് മാതാപിതാക്കളും മകനും തീപ്പൊള്ളലേറ്റ് മരിച്ചു.

കുടുബ വഴക്കിനെത്തുടർന്ന്  മാതാപിതാക്കളും മകനും തീപ്പൊള്ളലേറ്റ് മരിച്ചു.


തിരു.: വർക്കലയിൽ കുടുബ വഴക്കിനെത്തുടർന്ന്  മാതാപിതാക്കളും മകനും തീപ്പൊള്ളലേറ്റ് മരിച്ചു. വര്‍ക്കല സ്വദേശി രാജേന്ദ്രൻ (47), രാജേന്ദ്രന്റെ ഭാര്യ ബിന്ദു (43), മകന്‍ അമല്‍ (17) എന്നിവരാണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. തീപ്പൊള്ളലേറ്റ രാജേന്ദ്രൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. അമ്മയെ തീകൊളുത്താനുള്ള ശ്രമം തടയുന്നതിനിടെയാണ് മകന് പൊള്ളലേറ്റത്.
       കുടുബപ്രശ്‌നങ്ങളെ തുടര്‍ന്ന് രാജേന്ദ്രനും ബിന്ദുവും എട്ട് മാസത്തോളമായി അകന്ന് കഴിയുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നു മണിയോടെ കുടുംബശ്രീ യോഗത്തില്‍ പങ്കെടുത്തശേഷം ബിന്ദു തന്റെ സാധനങ്ങള്‍ എടുക്കുന്നതിനായി മകനെയും മകളെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ പ്രകോപിതനായ രാജേന്ദ്രന്‍, വീട്ടില്‍ കരുതിയിരുന്ന ടിന്നര്‍ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മകള്‍ വീടിന് പുറത്തായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടി എത്തുമ്പോഴേക്കും രാജേന്ദ്രന്‍ പൊള്ളലേറ്റ് മരിച്ചു. വര്‍ക്കല അഗ്നിരക്ഷാ സേനയും അയിരൂര്‍ പൊലീസും സ്ഥലത്തെത്തിയാണ് ബിന്ദുവിനെയും മകനെയും ആശുപത്രിയിലെത്തിച്ചത്.
          ഊന്നിന്‍മൂട് ചെമ്പകശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അമല്‍. പെയിന്റിങ് തൊഴിലാളിയാണ് രാജേന്ദ്രൻ.

Post a Comment

0 Comments

Ad Code

Responsive Advertisement