Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇരുചക്ര വാഹന മോഷ്ടാക്കൾ പോലീസ് പിടിയിൽ.

ഇരുചക്ര വാഹന മോഷ്ടാക്കൾ  പോലീസ് പിടിയിൽ.


കൊച്ചി: ഇരുചക്ര വാഹന മോഷ്ടാക്കൾ പോലീസ് പിടിയിൽതൃശൂർ ഓട്ടുപാറ എടക്കാട് മേപ്പുരക്കൽ വീട്ടിൽ അഭിജിത്ത് (19), പത്തനംതിട്ട കലഞ്ഞൂർ സന്ധ്യാ ഭവനിൽ വിഷ്ണു (22) പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. 
      കിറ്റക്സ് ഗാർമെൻ്റ്സ് പ്രോസ്സസിംഗ് യൂണിറ്റിന്റെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന രണ്ട് മോട്ടോർ സൈക്കിളുകൾ ഇന്നലെ പുലർച്ചെയാണ് മോഷ്ടിച്ചത്. പ്രതികളെ രണ്ട് കിലോമീറ്ററോളം എറണാകുളം റോഡിലൂടെ അതിസാഹസികമായി പിന്തുടർന്നാണ്  പിടികൂടിയത്. മോഷണം നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞു. അഭിജിത്തിന് ഒറ്റപ്പാലം, എറണാകുളം സെൻട്രൽ സ്റ്റേഷനുകളിൽ ബൈക്ക് മോഷണ കേസുകൾ ഉണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement