Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം.

കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം.


തൃശൂർ: കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. തൃശൂരിലും പാലക്കാടും മലപ്പുറത്തുമാണ് ഇന്ന് രാവിലെ 8.15ഓടെ നേരിയ ഭൂചലനം അനുഭവപ്പെട്ടത്.
         10.55°N / 76.05°E ആണ് പ്രഭവകേന്ദ്രം. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 
        പാലക്കാട് തിരുമറ്റക്കോട് മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാര്‍ഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം എവിടെയാണെന്നും മറ്റു കൂടുതല്‍ വിവരങ്ങളോ ലഭ്യമായിട്ടില്ല. 
        മലപ്പുറത്തിൻ്റെ വിവിധ പ്രദേശങ്ങളിലും നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. എവിടെയും ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement