Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയന്ത്രണം വിട്ട കാർ, ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ച് കയറി: 4 പേർക്ക് പരിക്ക്.

നിയന്ത്രണം വിട്ട കാർ, ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക്  ഇടിച്ച് കയറി: 4 പേർക്ക് പരിക്ക്.


കോട്ടയം: എംസി റോഡിൽ കുറിച്ചി മന്ദിരം കവലയിൽ നിയന്ത്രണം വിട്ട കാർ, ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക്  ഇടിച്ച് കയറി അപകടം. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. 
          ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് അപകടം. ബസ് കാത്ത് നിന്നവരുടെ ഇടയിലേക്കാണ് നിയന്ത്രണം വിട്ട കാർ പാഞ്ഞ് കയറിയത്. പരിക്കേറ്റവരിൽ ഒരാൾ ഇതരസംസ്ഥാന തൊഴിലാളിയാണ്. അപകടത്തിൽപ്പെട്ടവരിൽ ഒരു സ്ത്രീയും ഉണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement