Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ചിന്റെ സിനഡ് ഇന്ന് ചേരും. പുതിയ അദ്ധ്യക്ഷനെ ഇന്നറിയാം.

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ചിന്റെ സിനഡ് ഇന്ന് ചേരും. പുതിയ അദ്ധ്യക്ഷനെ ഇന്നറിയാം.


തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ചിന്റെ പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള എപ്പിസ്കോപ്പല്‍ സിനഡ് ഇന്ന് ചേരും. തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് രാവിലെയാണ് സിനഡ് ആരംഭിക്കുക. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാർ നേരിട്ടും ഓണ്‍ലൈൻ ആയും പങ്കെടുക്കും. 
          രാവിലെ പത്തേമുക്കാലോടെ പ്രഖ്യാപനം ഉണ്ടാകും. അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ വിയോഗത്തെത്തുടർന്ന് ചെന്നൈ ഭദ്രാസന ബിഷപ്പിനായിരുന്നു സഭയുടെ താല്‍ക്കാലിക ചുമതല നല്‍കിയിരുന്നത്. അന്തരിച്ച അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ നാല്പതാം ചരമദിനാചരണം ഇന്നലെ കുറ്റപ്പുഴയിലെ സഭാ ആസ്ഥാനത്ത് നടന്നു. രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങില്‍ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement