Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോറിയും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് ഗുരുതര പരിക്ക്.

ലോറിയും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് ഗുരുതര പരിക്ക്. 


പന്തളം: എംസി റോഡിൽ  ചെങ്ങന്നൂരിനും പന്തളത്തിനും മദ്ധ്യേ മാന്തുകയിൽ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് ഗുരുതര പരിക്ക്. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന 4 പേർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച പുലർച്ചെ 5.45ന് ആണ് അപകടം ഉണ്ടായത്. 

       കാർ യാത്രക്കാരായ ബുധനൂർ പാറേലയ്യത്ത് വീട്ടിൽ പ്രസന്നൻ, ഭാര്യ ജയ, മക്കൾ അനുപ്രിയ, ദേവപ്രിയ എന്നിവർക്കാണ് പരിക്കേറ്റത്. തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ചെങ്ങന്നൂരിലേക്കു വന്ന കാറും കണ്ണൂരിൽ നിന്നും വെട്ടുകല്ലുമായി കൊടുമണ്ണിലേക്കു പോയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പ്രസന്നൻ, ജയ എന്നിവരുടെ നില ഗുരുതരമാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement