Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെ. കരുണാകരന്‍റെ സ്മൃതികുടീരത്തിലും ലൂര്‍ദ് മാതാവിൻ്റെ പള്ളിയിലുമെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി.

കെ. കരുണാകരന്‍റെ സ്മൃതികുടീരത്തിലും ലൂര്‍ദ് മാതാവിൻ്റെ പള്ളിയിലുമെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി.

തൃശൂർ: കെ. കരുണാകരന്‍റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുരളീമന്ദിരം സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗുരുത്വം നിർവഹിക്കാനാണ് എത്തിയത്. കേരളത്തിലെ കോണ്‍ഗ്രസിന്‍റെ പിതാവാണ് കരുണാകരൻ. ശാരദ ടീച്ചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ് കല്ല്യാണിക്കുട്ടിയമ്മയെന്നും സുരേഷ് ഗോപി പറഞ്ഞു.
        ഇന്ദിരാ ഗന്ധിയെയും സുരേഷ് ഗോപി പുകഴ്ത്തി. കോൺഗ്രസിന്റെ മാതാവാണ് ഇന്ദിരാഗന്ധി. ഇന്ദിരാഗന്ധിയെ ദീപസ്തംഭം എന്ന് വിശേഷിപ്പിച്ച സുരേഷ് ഗോപി, ഇന്ദിരാഗന്ധി എന്ന ദീപസ്തംഭത്തിൽ ഉള്ള കരുണാകരന്റ സ്വാധീനം കേരളത്തിന് നന്മയായി ഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ധീരനായ ഭരണകർത്താവ് എന്ന നിലയിൽ കരുണാകരനോട് ആരാധനയുണ്ട്. കേന്ദ്രമന്ത്രി എന്ന പദവിയിൽ ഇരുന്നുകൊണ്ട് ഗുരുത്വം നിർവഹിക്കാനാണ് മുരളീ മന്ദിരത്തിൽ എത്തിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
         കെ. കരുണാകരന്‍റെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം, സുരേഷ് ഗോപി തൃശൂരിലെ ലൂര്‍ദ് മാതാവിൻ്റെ പള്ളിയിലെത്തി മാതാവിന് സ്വര്‍ണ്ണക്കൊന്ത സമര്‍പ്പിച്ചു. തുടര്‍ന്ന് പൂമാലയും സമര്‍പ്പിച്ചു. ഇതിനുശേഷം പള്ളിയിലെ താഴത്തെ നിലയിലുള്ള ഭൂഗര്‍ഭ ആരാധാന കേന്ദ്രരത്തിലും പോയതിനു ശേഷമാണ് തിരികെ പോയത്.

Post a Comment

0 Comments

Ad Code

Responsive Advertisement