Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആർഎല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസില്‍ സത്യഭാമയ്ക്ക് ജാമ്യം.

ആർഎല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസില്‍ സത്യഭാമയ്ക്ക് ജാമ്യം. 


തിരു.: നർത്തകൻ ആർഎല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ്‍സി/എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. 
          പൊലീസ് ആവശ്യപ്പെടുമ്പോൾ എല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു. അധിക്ഷേപ പരാമർശത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎല്‍വി രാമകൃഷ്ണൻ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ്‍സി/എസ്ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്ക്ക് എതിരെ ചുമത്തിയിരുന്നത്. 
         ഒരു അഭിമുഖത്തിലാണ് കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാല്‍ പെറ്റ തള്ള പൊറുക്കില്ലെന്നും സത്യഭാമ ആക്ഷേപിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement